Thursday 11 May 2017

എടിഎം ഇടപാടിന് ചാര്‍ജ്: ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ പറയുന്നത്. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു.


ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു.
ഇതോടൊപ്പം ചെക്ക് ബുക്കുകള്‍ക്കും മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചാര്‍ജുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

No comments:

Post a Comment